ഖദീറുല്ലാഹി (ഖ.സി) യുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു സയിദ് മദാർ ശാഹ് ഖാദിരി. (ഖ.സി) അല്ലാഹുവിലേക്കുള്ള അവിടുത്തെ തീക്ഷണമായ യാത്രകളിൽ ഔന്നത്യത്തിന്റെ പൂർണ്ണതയിലെത്തിച്ചേർന്നത് സയിദ് മുഹമ്മദ് ബാദ്ശാഹ് ഖാദിരി ഖദീരി (ഖ.സി)യുടെ നിർദേശ പ്രകാരം സയ്യിദ് മദാർശാഹ് ഖാദിരി (ഖ.സി) യുടെ കരങ്ങളിൽ ബൈഅത് ചെയ്തതിലൂടെയായിരുന്നു. ബാദ്ശാഹ് ഉപ്പാപ്പയുടെ പ്രിയ ശിഷ്യനായിരുന്നു അവിടുന്ന്. ബാദ് ശാഹ് ഉപ്പാപ്പ വാഡിയിൽ നിന്ന് പൂനെയിലെത്തി അവിടുത്തെ വീട്ടിൽ താമസിക്കുമായിരുന്നു.ഇങ്ങനെയിരിക്കെ, മദാർ ശാഹ് ഉപ്പാപ്പ ഒരിക്കൽ ബാദ് ശാഹ് ഉപ്പാപ്പയോട് തനിക്ക് മുരീദുമാർ കുറവാണല്ലോ എന്ന സങ്കടം ബോധിപ്പിച്ചപ്പോൾ സങ്കടപ്പെടാനൊന്നുമില്ല, അത്യുന്നതനായൊരു മുരീദിനാൽ നിങ്ങൾ അനുഗ്രഹീതനാകുമെന്ന് സമാശ്വസിപ്പിച്ച സന്തോഷ വാർത്തയുടെ സാഫല്യമായിരുന്നു ഖദീറുല്ലാഹി യൂസുഫ് സുൽത്വാൻ ശാഹ് ഖാദിരിയുടെ ബൈ അതിലൂടെ കരഗതമായത്. പിന്നീട് വർത്തമാന കാലഘട്ടത്തിലെ തൗഹീദിന്റെ പുനരുജ്ജീവനത്തിന് കരുത്തും ഗതിവേഗവും പകർന്ന് ഖദീറുല്ലാഹി ജ്വലിച്ചുയർന്നപ്പോൾ ആ മഹാ ജീവിതത്തിന്റെ വഴിവിളക്കായി സ്നേഹത്തിന്റെ കരുതലായി മാറുകയായിരുന്നു സയ്യിദ് മദാർശാഹ് ഖാദിരി (ഖ.സി) . സുൽത്വാൻ ബാബയുടെ പിതാവ് എന്നത് അവിടുത്തേക്ക് എന്നും അഭിമാനമായിരുന്നു.
സയ്യിദ് മുഹമ്മദ് ബാദ് ശാഹ് ഖാദിരി ഖദീരി യമനി (ഖ.സി) യുടെയും സയ്യിദ് മദാർശാഹ് ഖാദിരി (ഖ.സി) യുടെയും ഖുതുബുസ്സമാൻ ഖദീറുല്ലാഹി സൂഫീ മുഹമ്മദ് യൂസുഫ് സുൽത്വാൻ ശാഹ് ഖാദിരി (ഖ.സി) യുടെയും അവിടുത്തെ ഖലീഫയായ ശൈഖ് മുഹമ്മദ് ബാവ ഉസ്താദിന്റെയും പരിശുദ്ധമായ കാൽപ്പാദങ്ങളിൽ ഹൃദയം സമർപ്പിച്ച് പരിപാവനമായ ഈ സുൽത്വാനിയ മാർഗത്തിന്റെ പ്രചരണത്തിനായി നമുക്ക് അഹോരാത്രം പരിശ്രമിക്കാം.
അവിടെത്തെ പരിശുദ്ദമായ ഉറൂസിന്റെ വേളകളിൽ നമുക്ക് ചെയ്യാനുള്ളതും അവിടത്തെ പരിശുദ്ദ മാർഗ്ഗത്തിന്റെ കാവലാളുകളും പ്രചാരകരും ആകുക എന്നതാണ്. അള്ളാഹു അനുഗ്രഹിക്കട്ടെ
Connect with Us