Top pics

6/recent/ticker-posts

കലിമയുടെ യാഥാർഥ്യങ്ങൾ - വീഡിയോ

അല്ലാഹുവിനെ കുറിച്ച ജ്ഞാനമാണ് തൗഹീദിൻ്റെ അടിത്തറ. “ലാ ഇലാഹ ഇല്ലല്ലാഹ്” എന്ന കലിമയുടെ മുഹമ്മദുറസൂലുല്ലാഹ് എന്ന യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നതിലൂടെയാണ് മനുഷ്യനുണ്ടായിതീരുന്നത്. അങ്ങനെയാണ് ആദം(അ) നബിയായതും മാലാഖമാര്‍ സാംഷ്ടാംഗം ചെയ്യേണ്ടിവന്നതും ലാഇലാഹഇല്ലല്ലാ മുഹമ്മദുറസൂലുല്ലാഹ് എന്ന വിശുദ്ധ തൗഹീദിൻ്റെ യാഥാര്‍ത്ഥ്യം നിരാകരിക്കുന്നതിലൂടെയാണ് പിശാച് പിറവിയെടുക്കുന്നതും. ചുരുക്കത്തില്‍ അല്ലാഹുവിനെ അറിയുക എന്ന സൃഷ്ടിപ്പിൻ്റെ ലക്ഷ്യം സാക്ഷാല്‍കരിക്കപ്പെടുന്നത് മുഹമ്മദുറസൂലുല്ലാഹ് എന്നത് ഹൃദയത്തില്‍ കൊത്തിവെക്കപ്പെടുമ്പോഴാണ്. അവരെ കുറിച്ചാണ് അവരുടെ ഹൃദയങ്ങളില്‍ ഈമാന്‍ എഴുതപ്പെട്ടു എന്നുതുടങ്ങുന്ന ആയത്തിലൂടെ അല്ലാഹു വിശദീകരിക്കുന്നത്.

കൂടുതൽ പഠനങ്ങൾക്ക് താഴെയുള്ള വീഡിയോ ക്ലാസുകൾ കേൾക്കാം.