Top pics

6/recent/ticker-posts

എന്തുകൊണ്ടാണ് കലിമതുത്വയ്യിബ ഏറ്റവും ഉന്നതമാകുന്നത്?



കലിമതുത്വയ്യിബയാണ് ഇസ്ലാമിന്റെ യഥാർത്ഥ അടിത്തറ. മതത്തിന്റെ സർവ്വസത്തയും ഈ കലിമ തന്നെയാണ്. സൃഷ്ടാവായ അല്ലാഹുവിനെ അറിയാനുള്ള വഴിയാണ് കലിമ. സർവ്വ സൃഷ്ടിയുടെയും യാഥാർത്യമാണത്. അതു കൊണ്ടാണ് കലിമതുത്വയ്യിബ ഏറ്റവും ഉന്നതമാകുന്നത്. 

എല്ലാ ആത്മഞാനികളുടെയും സർവ്വോന്നതനായ നേതാവ് ഗൗസുൽ അഅളം ശൈഖ് മുഹിയുദ്ദീൻ അബ്ദുൽഖാദിർ ജീലാനി(റ) ന്റെ വിഖ്യാതമായ പ്രസ്താവ്യത്തിൽ നിന്ന് കലിമതുത്വയ്യിബയുടെ അനിവാര്യതയും പ്രാമുഖ്യവും സുതരാം വ്യക്തമാകുന്നുണ്ട്. "ഒരാൾ വിശുദ്ധ തൗഹീദിനെ യഥാർത്യമാക്കുന്ന പവിത്ര വചനം തിരുനബി(സ) ലേക്കെത്തുന്ന പരമ്പരയിലൂടെ ഒരു യോഗ്യനായ മാർഗദർശിയിൽ നിന്നും സ്വീകരിക്കാത്ത പക്ഷം ഏറ്റവും അത്യന്താപേക്ഷിതമായ മരണത്തിന്റെ വേളയിൽ ആ വചനം അവനു ഓർമ ഉണ്ടാവുകയില്ല തന്നെ".