വിശുദ്ധ ഖുർആനും സുന്നത്തും തന്നെയാണ് ഈ ആത്മീയ വഴിയെ കുറിച്ച് വിശദീകരിക്കുന്നത്. (اهدنا الصراط المستقيم، صراط الذين انعمت عليهم) "അല്ലാഹുവേ ഞങ്ങളെ നേരായ പാതയിലേക്ക് നയിക്കേണമേ, നീ അനുഗ്രഹിച്ചവരുടെ പാതയിലേക്ക്". ഖുർആൻ വിശദീകരിക്കുന്നത് ഒരേ ഒരു പാതയെകുറിച്ചാണെന്ന് ഈ ആയതിൽ നിന്ന് തന്നെ വ്യക്തമാണ് അഥവാ ഖുർആൻ പറയുന്നതുപോലെ പ്രവാചകന്മാരുടെയും സിദ്ധീഖീങ്ങളുടെയും രക്തസാക്ഷികളുടെയും സച്ചരിതരുടെയും പാത. അവർ അനുഗ്രഹീതരായത് ഉൾകാഴ്ച (ബസ്വീറത്ത്) എന്ന വിശേഷതകൊണ്ടാണ്.
സൂറത്ത് യൂസുഫിലൂടെ അള്ളാഹു ഇത് പ്രതിപാദിക്കുന്നുണ്ട്, പ്രവാചകരെ അങ്ങ് പറയുക ഇതാണ് എന്റെ വഴി ഞാനും എന്നെ അനുഗമിക്കുന്നവരും ഉൾകാഴ്ചയോടെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു.
Connect with Us