Top pics

6/recent/ticker-posts

ഇസ്ലാമും സൽസ്വഭാവവും


"തീർച്ചയായും അവിടുന്ന് മഹത്തായ സ്വഭാവത്തിന് ഉടമയാണ്" (68:4).

സ്വഭാവവും പെരുമാറ്റവും ഒരു വിശ്വാസിയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രവാചകരും വിശുദ്ധ ഖുർആനും പഠിപ്പിച്ച സ്വഭാവ ഗുണങ്ങൾ സ്വായത്തമാക്കാതെ പൂർണമുഅമിനോ മുസ്ലിമോ ആകാനവില്ല.

മതത്തിലെ ആചാരങ്ങളെക്കുറിച്ചും ആരാധനകളേക്കുറിച്ചുമാണ് പലപ്പോഴും ചർച്ചചെയ്യപ്പെടുന്നത്. എന്നാൽ ദീനിന്റെ സുപ്രധാന ഭാഗം തമസ്കരിക്കപ്പെടുകയും ചെയ്യുന്നു. ആരാധനകളുടെ ലക്ഷ്യം ഹൃദയ ശുദ്ധീകരണവും കാരുണ്യവാനായ അല്ലാഹുവിന്റെ അനുഗ്രഹീത സ്വഭാവ ഗുണങ്ങൾ നേടിയെടുക്കലുമാണെന്ന് വിശുദ്ധ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നമുക്ക് ഗ്രഹിക്കാനാവും.

"സംശുദ്ധ സ്വഭാവങ്ങളുടെ പൂർത്തീകരണത്തിന് വേണ്ടിമാത്രമാണ് ഞാൻ അയക്കപ്പെട്ടത്‌" എന്ന പ്രവാചക വാക്യത്തിൽ നിന്നും എന്താണ് മതത്തിന്റെ പരമാർത്ഥമെന്നും എങ്ങനെയാണ് പൂർണാർത്ഥത്തിൽ പ്രവാചകരെ പിന്തുടരേണ്ടതെന്നും എന്താണ് അതിന്റെ പ്രാധാന്യമെന്നും നമുക്ക് മനസ്സിലാക്കാനാവും. മറ്റൊരു അർത്ഥത്തിൽ പ്രവാചകരുടെ ലക്ഷ്യവും പ്രഥമ ദൗത്യവും മനുഷ്യ സ്വഭാവങ്ങളെ തികവുറ്റതാക്കുക എന്നതാണ്. പൂർണ മനുഷ്യനായ (انسان الكامل) പ്രവാചകർ മുഹമ്മദ്‌(സ) ആണ് മനുഷ്യകുലത്തിന്റെ മാതൃകാ പുരുഷൻ. ഒരു മുസ്ലിം പൂർണാർഥത്തിൽ പ്രവാചകർ മുഹമ്മദ്‌(സ) യെ പിൻപറ്റുന്നതിലൂടെ അവൻ പ്രവാചകരുടെ ഗുണങ്ങൾ നേടിയെടുക്കകയും പൂർണ മനുഷ്യൻ (انسان الكامل) ആകാനുള്ള യാത്രയിലുമാണ്.

സാലിഹ് മഹ്ബൂബി

പരിഭാഷകൻ : അഷ്റഫ് മഹ്ബൂബി