Top pics

6/recent/ticker-posts

കരാർ: ഇസ്ലാമിൻ്റെ അടിസ്ഥാനം

“നിശ്ചയമായും (നബിയെ) അങ്ങയോടു കരാർ ചെയ്യുന്നവർ അല്ലാഹുവോട് തന്നെയാണ് കരാർ ചെയ്യുന്നത്. അവരുടെ കൈകൾക്ക് മേലെയുള്ളത് അല്ലാഹുവിന്റെ കൈയാണ്.”

കരാർ (بيعة) ഇസ്ലാമിന്റെ അടിസ്ഥാന ആശയവും ഒഴിച്ചുകൂടാനാവാത്ത കർമ്മവുമാണ്. വിശുദ്ധ ഖുർആനിലും സുന്നത്തിലും കരാറിനെക്കുറിച്ച് പലകുറി പരാമർശിച്ചിട്ടുണ്ട്. കരാർ (بيعة) എന്നാൽ അല്ലാഹുവോടുള്ള ഉടമ്പടി പുതുക്കലാണ്. ആത്മാക്കളുടെ ലോകത്ത് ( عالم الارواح) വെച്ച് എല്ലാ മനുഷ്യരും അല്ലാഹുവോട് ഉടമ്പടി ചെയ്തിരുന്നു. വിശുദ്ധ ഖുർആനിൽ അള്ളാഹു പറയുന്നു: '' നിന്റെ നാഥന്‍ ആദം സന്തതികളുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താന പരമ്പരകളെ പുറത്തെടുക്കുകയും അവരുടെമേല്‍ അവരെത്തന്നെ സാക്ഷിയാക്കുകയും ചെയ്ത സന്ദര്‍ഭം. (അവന്‍ ചോദിച്ചു): ‘ഞാനല്ലയോ നിങ്ങളുടെ നാഥന്‍?’ അവര്‍ പറഞ്ഞു: ‘അതെ; ഞങ്ങളതിന് സാക്ഷ്യം വഹിച്ചിരിക്കുന്നു.’ ഉയിര്‍ത്തെഴുന്നേല്‍പുനാളിൽ ‘ഞങ്ങള്‍ ഇതേക്കുറിച്ച് അശ്രദ്ധരായിരുന്നു’വെന്ന് നിങ്ങള്‍ പറയാതിരിക്കാനാണിത്''.

അത് കൊണ്ടാണ് വിശുദ്ധ ഖുർആനിൽ അള്ളാഹു ഊന്നിപ്പറയുന്നത്‌: ''നിശ്ചയമായും (നബിയെ) അങ്ങയോടു കരാർ ചെയ്യുന്നവർ അല്ലാഹുവോട് തന്നെയാണ് കരാർ ചെയ്യുന്നത്. അവരുടെ കൈകൾക്ക് മേലെയുള്ളത് അല്ലാഹുവിന്റെ കൈയാണ്.''

കരാർ (بيعة) എന്നത് പ്രവാചകരുടെ കർത്തവ്യമാണ്. لا اله الا الله എന്ന തൗഹീദി വചനത്തിനു മനുഷ്യരാശിയെ സാക്ഷിയാക്കാനാണ് പ്രവാചകന്മാർ നിയോഗിക്കപ്പെട്ടത്. കാരണം ശ്രഷ്ടാവായ അല്ലാഹുവിനെ അറിയാനുള്ള ഏകമാർഗമാതാണ്. മനുഷ്യർ അല്ലാഹുവോട് ചെയ്ത ഉടമ്പടി പ്രവാചകന്മാർ പുതുക്കുന്നു.

പ്രവാചകർക്ക്‌ ശേഷം ആ ചുമതല നിർവഹിക്കുന്നത് പ്രവാചകരുടെ പ്രതിനിധികളാണ്. പ്രവാചകർ(സ) പറയുന്നു: "ഇസ്രയേൽ സന്തധികളെ നയിച്ചിരുന്നത് പ്രവാചകന്മാരായിരുന്നു. ഒരു പ്രവാചകൻ മരിച്ചാൽ വേറെ ഒരു പ്രവാചകൻ ആ ചുമതല വഹിക്കും. തീർച്ചയായും എനിക്ക് ശേഷം ഇനി ഒരു പ്രവാചകനുണ്ടാവില്ല. എന്നാൽ എന്റെ പ്രിതിനിധികളുണ്ടാവും. അവർ ഒരുപാടുണ്ടാവും". അനുചരർ ചോദിച്ചു: ''ഞങ്ങൾ എന്ത് ചെയ്യണമെന്നാണ് അവിടുന്ന് കൽപിക്കുന്നത്‌.'' പ്രവാചകർ (സ) പറഞ്ഞു:

فُوا بِبَيْعَةِ الأَوَّلِ فَالأَوَّلِ وَأَعْطُوهُمْ حَقَّهُمْ فَإِنَّ اللَّهَ سَائِلُهُمْ عَمَّا اسْتَرْعَاهُمْ ‏"‏ ‏.‏ (നിങ്ങള്‍ ആദ്യത്തെ ആളുടെ, ശേഷം അടുത്ത ആളുടെ ബൈഅത്തു പാലിക്കുകയും അവര്‍ക്കുള്ള അവകാശങ്ങള്‍ നല്കുകയും ചെയ്യുക. നിശ്ചയം, അവരുടെ പരിചരണത്തെക്കുറിച്ച് അല്ലാഹു അവരോട് ചോദിക്കുന്നതായിരിക്കും).

സാലിഹ് മഹ്ബൂബി
പരിഭാഷണം : അഷ്‌റഫ്‌ മഹ്ബൂബി