Top pics

6/recent/ticker-posts

ആരാണ് മുഹിബ്ബീങ്ങൾ?

ശൈഖ് അബൂബക്കർ കത്താനി(റ) അവർകൾ പറയുന്നു, ഒരിക്കൽ ഹജ്ജിന്റെ സമയത്ത് മക്കയിൽ ചില സൂഫിയാക്കൾ ഒരുമിച്ചു കൂടിയിരുന്നു. അവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ ജുനൈദുൽ ബഗ്ദാദി(റ) അവർകൾ ആയിരുന്നു. ആ സദസ്സിൽ മുഹബ്ബത്ത് ഇലാഹിയെക്കുറിച്ചും, മുഹിബ്ബ് (അള്ളാഹുവിനെ സ്നേഹിക്കുന്നവൻ) ആരാണ്? എന്ന ചർച്ച നടന്നു. ഇതിൽ പല മഹത്തുക്കളും വിവിധങ്ങളായ അഭിപ്രായങ്ങൾ പറഞ്ഞു. 

ഹസ്രത്ത് ജുനൈദുൽ ബഗ്ദാദി(റ)മിണ്ടാതെയിരുന്നു. അവർ അദ്ദേഹത്തോട് നിങ്ങളും അഭിപ്രായം പറയുക എന്നാവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം തല കീഴ്പ്പോട്ടാക്കി കരഞ്ഞുകൊണ്ട്‌ പറഞ്ഞു: അല്ലാഹുവിനെ പ്രേമിക്കുന്നവൻ 'ഞാൻ’ എന്ന ചിന്തയിൽനിന്നും മോചിതനായി അല്ലാഹുവിന്റെ ദികിറോടുകൂടി ബന്ധപ്പെടുന്നവനും അവനോടുള്ള കടമ നിർവ്വഹിച്ചുകൊണ്ട് ഹൃദയം കൊണ്ട് അല്ലാഹുവിലേക്ക് നോക്കുന്നവനുമാണ്. അല്ലാഹുവിന്റെ ദിവ്യമായ പ്രകാശത്തിന്റെ ഗാംഭീര്യം അവനെ കരിച്ചു കളഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ ദിക്ർ, അവനെ അല്ലാഹുവിന്റെ ധ്യാനത്തിൽ ലഹരി കൊള്ളിക്കുന്ന പാനപാത്രമാണ്. അവൻ സംസാരിക്കുകയാണെങ്കിൽ അത് അല്ലാഹുവിന്റെ സംസാരം തന്നെയാണ്. അതായതു അല്ലാഹുതന്നെ അവന്റെ നാവിൽക്കൂടി സംസാരിക്കുന്നത്‌പോലെ. അവർ ചലിക്കുകയാണെങ്കിൽ അല്ലാഹുവിന്റെ കൽപന കൊണ്ടായിരിക്കും. അവൻ സമാധാനം കരസ്തമാക്കുകയാണെങ്കിൽ അത് അല്ലാഹുവിനോട് കൂടി മാത്രമായിരിക്കണം. ഒരുവനിൽ ഈ അവസ്ഥയുണ്ടായാൽ അവന്റെ ഭക്ഷനപാനിയങ്ങളും, ഉറക്കവും ഉണരലും മറ്റെല്ലാ പ്രവർത്തികളും അള്ളാഹുവിന്റെ തൃപ്തിക്കുവേണ്ടി മാത്രമായിരിക്കുന്നതാണ്. ദുന്യാവിന്റെ ആഢമ്ഭരങ്ങളും ആചാരങ്ങളും അവന്റെയടുക്കൽ ഒരു സ്ഥാനവും ഉള്ളതയിരിക്കുന്നതല്ല.

ഷംല ഖാദിരി സുൽത്താന