ബദ്ർ ശുഹദാക്കൾ 3
ചരിത്രം ബാക്കിവെച്ച നിശബ്ദ സാക്ഷ്യം
ചരിത്രത്തിന്റെ താളുകളിൽ അധികം വിശദീകരണങ്ങളില്ലാത്ത, എന്നാൽ ബദ്റിലെ മണൽപ്പരപ്പിൽ സ്വന്തം രക്തം കൊണ്ട് ചരിത്രമെഴുതിയ ധന്യനായ സഹാബിയാണ് ഉമൈർ ബിൻ അബ്ദു അംർ (റ). ലോകം അദ്ദേഹത്തെ 'ദുശ്ശിമാലൈൻ' (റ) എന്ന് വിളിച്ചു. അറബിയിൽ "രണ്ട് ഇടതുകൈകളുള്ളവൻ" എന്നാണ് ഈ പേരിന്റെ അർത്ഥം. അദ്ദേഹത്തിന് ഈ പേര് ലഭിക്കാനുണ്ടായ കൃത്യമായ സാഹചര്യം ചരിത്രഗ്രന്ഥങ്ങളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും, പുണ്യനബി ﷺ-യോടുള്ള അടങ്ങാത്ത അനുരാഗത്താൽ മദീനയിലേക്ക് പലായനം ചെയ്ത ആ ധീരന്റെ ജീവിതം ഇന്നും വിശ്വാസികൾക്ക് ആവേശമാണ്.
വിശ്വാസത്തിന്റെ ആദ്യാക്ഷരങ്ങൾ:
മക്കയിൽ ഇസ്‌ലാമിന്റെ പരിശുദ്ധ പ്രകാശം ഉദിച്ചുയർന്ന പ്രാരംഭ നാളുകളിൽ തന്നെ ആ സത്യസന്ദേശം അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചിരുന്നു. അബൂബക്കർ സിദ്ദീഖ് (റ)-ന്റെ പ്രബോധനത്താൽ പ്രവാചകാനുരാഗിയായി മാറിയ അദ്ദേഹം, മക്കയിലെ കഠിനമായ പീഡനകാലത്തും വിശ്വാസത്തിന്റെ പാറപോലെ ഉറച്ചുനിന്നു. ഒടുവിൽ പ്രിയതമനായ നബി തിരുമേനി ﷺ-യുടെ തൃപ്തി മാത്രം കൊതിച്ച് അദ്ദേഹം മദീനയുടെ മണ്ണിലേക്ക് ഹിജ്റ പോയി.
ബദ്റിലെ ശഹാദത്ത്:
ഹിജ്റ രണ്ടാം വർഷം, പരിശുദ്ധ റമദാൻ മാസത്തിലെ ആ കത്തുന്ന പകൽ. ബദ്റിലെ കുന്നുകൾക്ക് താഴെ സത്യവും അസത്യവും നേർക്കുനേർ നിന്നു. തന്റെ കയ്യിലുള്ള ആയുധവുമായി ദുശ്ശിമാലൈൻ (റ) ശത്രുനിരയിലേക്ക് കുതിക്കുമ്പോൾ സ്വർഗ്ഗത്തിന്റെ സുഗന്ധം ആ കാറ്റിലുണ്ടായിരുന്നു. അല്ലാഹുവിന്റെയും റസൂലിന്റെയും ﷺ പൊരുത്തം കാംക്ഷിച്ച് അദ്ദേഹം പൊരുതുമ്പോൾ, ഓരോ നിമിഷവും സ്വർഗ്ഗീയ കവാടങ്ങളെ അദ്ദേഹം ലക്ഷ്യം വെച്ചിരുന്നു.
ബദ്റിൽ രക്തസാക്ഷികളായ ആറ് മുഹാജിറുകളിൽ ഒരാളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. വൈകുന്നേരം യുദ്ധം അവസാനിക്കുമ്പോൾ, പതിനാല് നക്ഷത്രങ്ങളിൽ ഒന്നായി ദുശ്ശിമാലൈൻ (റ) ബദ്റിന്റെ മണ്ണിൽ അന്ത്യവിശ്രമം കൊണ്ടു.
ബദ്റിലെ സന്ധ്യാസമയത്ത് മണൽത്തരികൾ രക്തം കുടിച്ചു തണുക്കുമ്പോൾ, ദുശ്ശിമാലൈൻ (റ) തന്റെ പ്രാണൻ തിരുനബി ﷺ-യുടെ പാദങ്ങളിൽ സമർപ്പിച്ച് മടങ്ങിയിരുന്നു. പേരും പദവികളും ഭൂമിയിൽ ബാക്കിവെച്ച്, തന്റെ പ്രാണൻ ഉടമയ്ക്ക് നൽകിയ ആ പോരാളിക്ക് ബദ്റിലെ മണ്ണ് സ്വർഗ്ഗത്തിലേക്കുള്ള പടവുകളായിരുന്നു. തന്റെ പ്രിയപ്പെട്ട പ്രവാചകന്റെ ﷺ തണലിൽ നിന്ന് അദ്ദേഹം നേരിട്ട് ഫിർദൗസിന്റെ തോപ്പുകളിലേക്ക് ചിറകടിച്ചുയർന്നു
ദുൽ-യദൈൻ (റ)-ഉ ം'സുജൂദുസ്സഹ്‌വും':
പലപ്പോഴും ദുശ്ശിമാലൈൻ (റ)-ുമായി ആളുകൾ സ്മരിക്കുന്ന മറ്റൊരു മഹാനായ സഹാബിയാണ് ദുൽ-യദൈൻ (റ) (രണ്ട് കൈകാലുള്ളവൻ / നീളമുള്ള കൈകളുള്ളവൻ). കർമ്മശാസ്ത്ര വിധിയായ സുജൂദുസ്സഹ്‌വിനോട് (മറവിക്ക് പകരമുള്ള സുജൂദ്) ഈ സഹാബിയുടെ പേര് ചേർന്നുനിൽക്കുന്നു.
ചോദിക്കാനുള്ള വിനയാന്വിതമായ ധീരത:
ഒരിക്കൽ തിരുനബി ﷺ നാല് റക്അത്തുള്ള നമസ്കാരം രണ്ട് റക്അത്തിൽ അവസാനിപ്പിച്ചു. മറ്റു സഹാബികൾ ആദരവോടെയും വിസ്മയത്തോടെയും നോക്കിനിന്നപ്പോൾ, ദുൽ-യദൈൻ (റ) എഴുന്നേറ്റ് വിനയത്തോടെ ചോദിച്ചു: "അല്ലാഹുവിന്റെ തിരുദൂതരേ ﷺ, അങ്ങ് നമസ്കാരം മറന്നതാണോ അതോ അല്ലാഹു അത് ചുരുക്കിയതാണോ?"
സുജൂദുസ്സഹ്‌വ്: പ്രവാചകൻ ﷺ അവിടുന്ന് ബാക്കി രണ്ട് റക്അത്തുകൾ കൂടി നമസ്കരിക്കുകയും പിന്നീട് നമസ്കാരത്തിലെ മറവിക്ക് പകരമായി രണ്ട് സുജൂദുകൾ (സുജൂദുസ്സഹ്‌വ്) ചെയ്യുകയും ചെയ്തു.
Connect with Us