Top pics

6/recent/ticker-posts

മഗ്ഫിറത്തിന്റെ വഴി




*മഗ്ഫിറത്തിന്റെ വഴി*

കാരുണ്യ നാഥന്റെ അലിവ്, റമദാനിന്റെ ആദ്യ പത്തു ദിനങ്ങൾ പൂർത്തീകരിച്ചു രണ്ടാമത്തെ പത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മഅഫിറത്തിന്റെ കാണപ്പെട്ട ദിനങ്ങളായാണ് ഹബീബുല്ലാഹി(സ) ഇവയെ വിശേഷിപ്പിച്ചതും വിശദീകരിച്ചതും. അതുകൊണ്ട് തന്നെ റഹ്മത്താകുന്ന തിരുനബി(സ)യിലൂടെ മഅഫിറതകുന്ന തിരുനബി(സ)യിലേക്കാണ് നാം സഞ്ചരിക്കേണ്ടത്.
മഅഫിറത്തിനെ കുറിച്ച ആലോചനകളിൽ ഏറ്റവും പ്രഥമമായി നമ്മുടെ ചിന്തകളിലേക്ക് കടന്നു വരുന്നത് സൂറതു നിസാഇലെ 58 മുതൽ 70 വരെയുള്ള സൂക്തങ്ങളാണ്. ഈമാനിനെ കുറിച്ചും തൗഹീദിനെ കുറിച്ചും ത്യാഗത്തെക്കുറിച്ചും സമർപ്പണത്തെക്കുറിച്ചും മഅഫിറത്തിനെ കുറിച്ചും സർവ്വോപരി ഹബീബുല്ലാഹി(സ) എന്ന തൗഹീദീ രഹസ്യത്തെക്കുറിച്ചും മനോഹരമായി അല്ലാഹു ഇവിടെ വിശദീകരിക്കുന്നു.
അല്ലാഹു പറയുന്നു,
വിശ്വസിച്ചേല്പിക്കപ്പെട്ട അമാനത്തുകള് അവയുടെയാളുകള്ക്കു തിരിച്ചു കൊടുക്കാനും ജനമധ്യേ വിധികല്പിക്കുമ്പോള് അതു നീതിപൂര്വകമാക്കാനും അല്ലാഹു നിങ്ങളോടനുശാസിക്കുകയാണ്. എത്ര നല്ല ഉപദേശമാണവന് നിങ്ങള്ക്കു തരുന്നത്! നന്നായി കേള്ക്കുന്നവനും കാണുന്നവനും തന്നെയാണവന്. സത്യവിശ്വാസികളേ, അല്ലാഹുവിനെയും റസൂലിനെയും നിങ്ങളില് നിന്നുള്ള കൈകാര്യകര്ത്താക്കളെയും അനുസരിക്കുക. ഇനി ഏതെങ്കിലും കാര്യത്തില് പരസ്പരം ഭിന്നാഭിപ്രായമുണ്ടായാല് അത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക - അല്ലാഹുവിലും അന്ത്യനാളിലും നിങ്ങള് വിശ്വസിക്കുന്നുവെങ്കില്. അതാണ് ഉദാത്തവും ഏറ്റം നല്ല അന്ത്യഫലദായകവും.
60-63. താങ്കളിലേക്കും ഇതിനുമുമ്പും അവതീര്ണമായ വേദങ്ങളില് തങ്ങള് വിശ്വസിച്ചിരിക്കുന്നു എന്ന് തട്ടിവിടുന്ന ചിലരെ താങ്കള് കണ്ടില്ലേ? വിധിതേടി ദുര്മൂര്ത്തികളിലേക്കു പോകാനാണവര് വിചാരിക്കുന്നത്. അവരോടനുശാസിക്കപ്പെട്ടിരുന്നതാകട്ടെ അത് അവിശ്വസിക്കാനാണ്! നേര്മാര്ഗത്തില് നിന്ന് അവരെ ബഹുദൂരം വഴിതെറ്റിക്കാനാണ് പിശാച് ഉദ്ദേശിക്കുന്നത് അല്ലാഹു അവതരിപ്പിച്ച ഖുര്ആനിലേക്കും റസൂലിലേക്കും വരൂ എന്ന് ആഹ്വാനം ചെയ്യപ്പെട്ടാല്, ആ കപടന്മാര് അങ്ങയെ വിട്ട് നിശ്ശേഷം പിന്തിരിഞ്ഞു പോകുന്നതായി കാണാം. എന്നാല് സ്വയംകൃത പ്രവൃത്തിമൂലം അവര്ക്കെന്തെങ്കിലും വിപത്തേല്ക്കുകയും എന്നിട്ട് അങ്ങയുടെയടുത്തുവന്ന് നന്മയും രഞ്ജിപ്പും മാത്രമേ ഞങ്ങളുദ്ദേശിച്ചിട്ടുള്ളൂ എന്ന് അല്ലാഹുവിന്റെ പേരില് ആണയിടുകയും ചെയ്യുമ്പോള് അവരുടെ സ്ഥിതി എന്തായിരിക്കും? (33) അവരുടെ ഉള്ളിലിരിപ്പ് അല്ലാഹു അറിയും. അതുകൊണ്ട് താങ്കള് അവരെ അവഗണിക്കുകയും അവരോട് ഉപദേശിക്കുകയും ഹൃദയസ്പര്ശിയായ വാക്ക് പറയുകയും ചെയ്യുക.
അല്ലാഹുവിന്റെ നിര്ദ്ദേശപ്രകാരം, അനുസരിക്കപ്പെടാനായല്ലാതെ ഒരു റസൂലിനെയും നാം അയച്ചിട്ടില്ല. സ്വന്തത്തോടു തന്നെ അക്രമം ചെയ്തപ്പോള് അവര് താങ്കളുടെയടുത്തു വരികയും അല്ലാഹുവിനോടു പാപമോചനമര്ത്ഥിക്കുകയും റസൂല് അവര്ക്ക് പൊറുക്കലിനെ തേടുകയും ചെയ്തിരുന്നുവെങ്കില് പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാവാരിധിയുമായി അല്ലാഹുവിനെ അവര് കണ്ടെത്തുമായിരുന്നു താങ്കളുടെ നാഥന് തന്നെ സത്യം, തങ്ങള്ക്കിടയിലുണ്ടായിത്തീരുന്ന തര്ക്കങ്ങളില് അങ്ങയെ വിധികര്ത്താവാക്കുകയും അങ്ങയുടെ വിധിയെപ്പറ്റി മനസ്സിലൊട്ടും പ്രയാസമുണ്ടാവാതിരിക്കുകയും സമ്പൂര്ണമായി വിധേയത്വമുള്ളവരായിത്തീരുകയും ചെയ്യുന്നതുവരെ അവര് സത്യവിശ്വാസികളാകുന്നതല്ല
നിങ്ങള് ജീവാര്പ്പണം ചെയ്യണമെന്നോ ദേശത്യാഗം വരിക്കണമെന്നോ നാം കല്പിച്ചിരുന്നെങ്കില് തുച്ഛം പേരൊഴികെ അവരതനുവര്ത്തിക്കുമായിരുന്നില്ല. ഉപദേശിക്കപ്പെട്ടവിധം ചെയ്തിരുന്നെങ്കില് അവര്ക്ക് അതേറ്റം ഉദാത്തവും വിശ്വാസത്തെ ദൃഢീകരിക്കുന്നതുമായേനേ. എങ്കില് നാമവര്ക്കു നമ്മുടെ പക്കല് നിന്നുള്ള മഹത്തായ പ്രതിഫലം കൊടുക്കുകയും നേര്മാര്ഗദര്ശനം നല്കുകയും ചെയ്യുമായിരുന്നു
അല്ലാഹുവിനെയും റസൂലിനെയും ആര് അനുസരിക്കുന്നുവോ അവര് അല്ലാഹു അനുഗ്രഹം ചെയ്ത പ്രവാചകന്മാര്, സ്വിദ്ദീഖുകള്, രക്തസാക്ഷികള്, സദ്‌വൃത്തര് എന്നിവരോടൊപ്പമായിരിക്കും; എത്രയും മെച്ചപ്പെട്ട കൂട്ടുകാരത്രേ അവര്. അല്ലാഹുവിങ്കല് നിന്നുള്ള മഹത്തായ ഔദാര്യമാണത്; സര്വജ്ഞനായി അല്ലാഹു തന്നെ പര്യാപ്തനത്രേ
വരുന്ന ദിനങ്ങളിൽ നമുക്കീ ആയത്തുകളെ ക്കുറിച്ച് ആത്മവിചാരം നടത്താം.