Top pics

6/recent/ticker-posts

ലോകൈക കാരുണ്യത്തിന്റെ ശരിയായ പിൻഗാമികൾ!


 

ലോകൈക കാരുണ്യത്തിന്റെ ശരിയായ പിൻഗാമികൾ!

- നൗഷാദ് സുൽഥാനി
സയ്യിദുനാ മുഹമ്മദ് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം ലോകർക്കു മുൻപാകെ അല്ലാഹുവിന് സാക്ഷിയായി. ഇനി സാക്ഷിത്വം നിർവഹിക്കേണ്ടത് ആരാണ് ?
അല്ലാഹുവിന്റെ കാരുണ്യം പ്രത്യേകമായി വർഷിക്കുന്ന റമദാനിലെ ആദ്യ പത്തിലാണ് നമ്മൾ നിലകൊള്ളുന്നത്. അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു - അഖില ലോകത്തിനും കാരുണ്യമായിട്ടാണ് 'റഹ്മതാ'യിട്ടാണ് താങ്കളെ നാം നിയോഗിച്ചിട്ടുള്ളത്!
നിലക്ക് നമുക്ക് ചിന്തിക്കാനുള്ളത് അല്ലാഹുവിന്റെ തിരു ദൂതരെ എത്രയാണ് നമ്മൾ തിരിച്ചറിയുന്നത് അത്രയും നമ്മൾ അല്ലാഹുവിന്റെ റഹ്മത്തിലേക്കും അടിമത്വത്തിലേക്കും അടുക്കുകയാണ്.അന്നപാനീയങ്ങൾക്കും ആഗ്രഹങ്ങൾക്കും കടിഞ്ഞാണിട്ട് തനിക്കുള്ളിൽഉള്ള റഹ്മത്തിനെ തേടുകയാണ് നമ്മൾ.
അങ്ങനെ നോമ്പിലെ നിഷ്കളങ്കമായ പരിശ്രമങ്ങളിലൂടെ-ഹൃദയത്തെ തഖ് വ കൊണ്ട് സ്ഫുടം ചെയ്യുന്നതിലൂടെ- അല്ലാഹുവിന്റെ കാരുണ്യത്തിന്, അവന്റെ കാരുണ്യം കൊണ്ട് തന്നെ അർഹത നേടുന്നു!
പിന്നെ നീ മനുഷ്യർക്കിടയിലെ തുറക്കപ്പെട്ട റഹ്മത്തിന്റെ വാതായനങ്ങളാകുന്നു. സർവ്വലോകവും നിന്നിലൂടെ പരിശുദ്ധനായ റബ്ബിനെയും റബ്ബിൽ ൽ നിന്ന് വീശിയടിച്ച റഹ്മതെന്ന- സർവ്വലോക കാരുണ്യം എന്ന പരിശുദ്ധ മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലമയെയും അനുഭവിക്കുന്നു.
അവ്വിധം റമദാനിലെ ആദ്യ പത്യത്തിൽ തന്നെ നീ അല്ലാഹുവിന്റെ മഹത്തായ കാരുണ്യത്തിന് സാക്ഷിയാകുന്നു.