Top pics

6/recent/ticker-posts

നോമ്പ് : ശരീഅത് - ഥരീഖത് - ഹഖീഖത് 3


 

*നോമ്പ് : ശരീഅത് - ഥരീഖത് - ഹഖീഖത് 3*

ശരീരത്തിൻ്റെ ഏറ്റവും വലിയ ദൗർബല്യം എന്നത് ഭക്ഷണം കഴിക്കണം എന്നതും വെള്ളം കഴിക്കണം എന്നതുമാണ്. സർക്കസിലെ സിംഹത്തിനെ കണ്ടിട്ടില്ലേ. റിങ് മാസ്റ്റർ പറയുന്നത് പോലെ എല്ലാം അതു ചെയ്യുന്നു. സത്യത്തിൽ സിംഹത്തിൻ്റെ സ്വഭാവം അങ്ങനെയല്ല. പക്ഷേ, റിങ് മാസ്റ്റർ പരിശീലിപ്പിച്ചെടുത്തിരിക്കുകയാണ്. ഈ പരിശീലനത്തിൻ്റെ ആദ്യ പടി എന്നത് സിംഹത്തിനെ പട്ടിണിക്കിടുക എന്നതാണ്. അങ്ങനെ വിശന്നു വിശന്നു സിംഹം ദുർബലനാകുന്നു. അതുപോല നമ്മുടെ നഫ്സും വിശന്നു വിശന്നു തളരുമ്പോൾ ദുർബലനായി മാറുന്നു. വെറും പട്ടിണി കിടക്കാനല്ല അല്ലാഹു കൽപ്പിച്ചത് ,മറിച്ച് ഇബാദതിൽ മുഴുകാൻ കൂടിയാണ്. കാരണം അങ്ങനെയേ മലകൂതിയായ വിശേഷണങ്ങൾ മറ്റെല്ലാത്തിനെയും അതിജയിക്കുകയുള്ളൂ. മനുഷ്യൻ്റെ ഇഛയടങ്ങുന്ന നഫ്സാനിയ്യത് കീഴൊതുങ്ങുകയും ചെയ്യൂന്നു. അന്നേരം മലകൂതിയായ വിശേഷണങ്ങൾ നമ്മുടെ നഫ്സിനെ തസ്കിയത് ചെയ്യാൻ ആരംഭിക്കുന്നു. ശാസ്ത്രം പറയുന്നുണ്ട്, നോമ്പു നോൽക്കുന്നവൻ്റെ ആന്തരിക അവയവങ്ങൾ ശുദ്ധീകരിക്കപ്പെടുന്നു എന്ന്. അഥവാ ആ അവയവങ്ങളിലെ മാലിന്യങ്ങൾ ഇല്ലാതാക്കുന്നു. ഉപദ്രവകാരികളായ അണുക്കളെ നശിപ്പിക്കുന്നു. അങ്ങനെ നമുക്കുള്ളിലെ ശാരീരിക ഘടന തന്നെ മാറുന്നു. ഉള്ളിൽ പുതിയൊരു ഉൻമേഷം വരുന്നു. കോശങ്ങൾക്ക് പുതിയ ഊർജ്ജം ലഭിക്കുന്നു. തീർത്തും വ്യത്യസ്തമായ ഒരു സവിശേഷ ശക്തി തന്നെയാണത്. നാം പുറത്തു നോക്കുമ്പോൾ അവർ വിശന്നു, പട്ടിണി കിടക്കുകയാണ്. അതേ സമയം ആത്മീയ ശക്തി നന്നായി വർദ്ധിക്കുകയു വെക്കുന്നു.
അത്തരം മലകൂതിയ്യായ സവിശേഷതകൾക്കിടയിൽ നാം റൂഹിയായ ദിക്റ് ചെയ്യുകയാണെങ്കിൽ, സാധാരണ ദിവസങ്ങളിൽ ചൊല്ലുന്നതിനേക്കാൾ 70 ഇരട്ടി പ്രതിഫലം ലഭിക്കും. റമദാൻ മാസത്തിൽ ഈ ദിക്റിന് പ്രത്യേക സ്ഥാനങ്ങൾ തന്നെ ഉണ്ടാകും.
പതിനൊന്ന് മാസവും അധ്വാനിച്ച് നമുക്ക് എന്തൊക്കെ ദറജയിൽ എത്തിച്ചേരാൻ കഴിയുന്നുവോ, ഈ ഒരു മാസം കൊണ്ട് അവിടെ എത്തിച്ചോൻ നമുക്ക് കഴിയും.
റമദാൻ മുബാറകിൽ ഈ റൂഹിയായ ദിക്റിന് ഇത്ര വലിയ സ്ഥാനം ഉണ്ട് എന്നു പറഞ്ഞാൽ നമ്മുടെ എല്ലാ ലത്വീഫകൾക്കു മേലിലും പെട്ടെന്ന് ദർശനം സാധ്യമാകുന്നു. കാരണം മലകൂതിയായ വിശ്രഷണങ്ങൾ അവയെ സഹായിക്കുന്നു. അതു കൊണ്ട് തന്നെ മറ്റുള്ളവയെ അതിജയിക്കാനും അവക്ക് കഴിയുന്നു. സാധാരണ നമ്മുടെ മനസ്സിൽ വരുന്ന ചിന്തകളും വസ്വാസുകളുമൊകെ മാറ്റാൻ തന്നെ നമുക്ക് നമ്മുടെ ഊർജ്ജം പാഴാക്കേണ്ടി വരുന്നു. കാരണം ശരീരം തൻ്റെ ഊർജ്ജം കൂടുതലായി ചെലവഴിക്കുന്നത് ഭക്ഷണവും വെള്ളവും ദഹിപ്പിക്കാനാണ്. അപ്പോൾ നമ്മുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനം നാം ദിക്റ് ചൊല്ലുന്നതിനെയും ബാധിക്കുന്നു.
വിശുദ്ധ റമദാനിൽ എങ്ങും ഇബാദത്തുകളുടെ ബഹളമാണ്. കള്ള് കുടിയനും മറ്റു വലിയ പാപങ്ങൾ ചെയ്യുന്നവരുമൊക്കെ ഈ 30 ദിവസം നന്നാകാൻ ശ്രമിക്കുന്നു. പലരും അല്ലാഹുവിൻ്റെ അപാരമായ അനുഗ്രഹത്തിൽ പലരും ആ ദോഷങ്ങൾ ഉപേക്ഷിക്കുന്നു. അല്ലാഹു ഈ വിശുദ്ധ മാസത്തിൻ്റെ അനുഗ്രഹം കൊണ്ട്, തിരുനബി(സ)യുടെ കാരുണ്യം കൊണ്ട്; എണ്ണമറ്റ അനുഗ്രഹങ്ങ നൽകുന്നു. റഹ് മതിൻ്റെ എല്ലാ വാതിലുകളും തുറക്കുന്നു. പ്രത്യേകക്കാർക്കും സാധാരണക്കാർക്കും അതു തുറന്നു വെക്കപ്പെട്ടിരിക്കുന്നു. നരകത്തിൻ്റെ വാതിലുകൾ ബന്ധിച്ചിരിക്കുകയും ചെയ്യുന്നു. ഇന്നരം അവൻ്റെ റഹ്മത് വളരെ ശക്തമാണ്.
കടൽ തീരത്ത് താമസിക്കുന്നവർക്കറിയാം എപ്പോഴാണ് വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നു എന്ന്. അനേകായിരം മാലിന്യങ്ങൾ ഒരറ്റ തിരയിൽ കടൽ പുറം തള്ളുന്നു. ഇതു പോലെ വിശുദ്ധ റമദാൻ റഹ്മതിൻ്റെ, കാരുണ്യ സാഗരത്തിലെ വേലിയേറ്റത്തിൻ്റെ മാസമാണ്. അനേകായിരം അനുഗ്രഹങ്ങൾ ആഞ്ഞടിക്കുന്നു. നമ്മുടെ ഉള്ളിൽ എന്തെല്ലാം കഠിനതകളും മ്ളേഛതകളും ഉണ്ടോ, ഈ പരിശുദ്ധ മാസത്തെ യഥാവിധി ഉപയോഗിച്ചാൽ, ഇബാദതിലും ദിക്റിലും ഫിക്റിലുമായി ചെലവഴിച്ചാൽ, അല്ലാഹുവിൻ്റെ കാരുണ്യം കൊണ്ട്, തിരുനബിയുടെ ഔദാര്യം കൊണ്ട്, അവരെ കഠിനതകളും മ്ലേഛതകളും ഇല്ലാതെയായി ലഥീഫകളായി മാറുമെന്ന് നാം പ്രത്യാശിക്കുന്നു ആഗ്രഹിക്കുന്നു. മറ്റു മാസങ്ങളിൽ ഇത്ര എളുപ്പമല്ല ഇക്കാര്യങ്ങൾ.