Top pics

6/recent/ticker-posts

ആത്മസംസ്കരണം ഗുരുവിലൂടെ

വിശ്വാസിയായ ഒരു മനുഷ്യന്റെ നോട്ടവും ശ്രദ്ധയും അവന്റെ ഹൃദയത്തിലേക്കും ആത്മാവിലേക്കുമാണ്. അതിനുമേൽ കളങ്കങ്ങൾ വന്നുവീഴുന്നതാണ് ഓരോ നിമിഷവും അവൻ ഭയക്കുന്നത്. കാരണം അള്ളാഹു നോക്കുന്നത് അവിടെക്കാണ്. രാജധിരാജനായ അവന്റെ കൊട്ടാരമായ ഹൃദയത്തെ പരിശുദ്ധമാക്കി വെച്ചുകൊണ്ടാണ്‌ മനുഷ്യൻ അള്ളാഹുവിന്റെ പ്രിയങ്കരനായി തീരുന്നത്.

ഹൃദയത്തെ അറിയുക വളരെ പ്രധാനമാണ്. ഹൃദയത്തേയും ആത്മാവിനേയും അറിയാതെ പോയതാണ് മനുഷ്യർക് സംഭവിച്ച ഏറ്റവും വലിയ അപകടം. ഹൃദയം നന്നായാൽ മാത്രമേ ശരീരം നന്നാവൂ എന്ന് തിരു നബി(സ) പറഞ്ഞിട്ടുണ്ട്.

ഹൃദയം ദൃശ്യ-ഭൗതിക ലോകവുമായി (ആലം നാസൂത്ത് എന്ന് സൂഫികൾ വിളിക്കുന്ന) ബന്ധപ്പെട്ടതല്ല. വെറും ഭൗതിക ലോകത്ത് മാത്രം കൈകാര്യകർതൃത്വങ്ങൽ പഠിച്ച, അഭ്യസിച്ച മനുഷ്യർക്ക് അതുകൊണ്ട് തന്നെ ഹൃദയത്തെ അറിയാനോ സംസ്കരിക്കനൊ സാധിക്കുകയില്ല. ഹൃദയത്തെ സംസ്കരിക്കുന്നതിനും നേരായ ദിശയിൽ കൊണ്ടുപോകുന്നതിനും ഹൃദയത്തിന്റെ ലോകത്ത് പ്രവർത്തിക്കാൻ ശീലിച്ച, അഭ്യസിച്ച മഹാത്തുക്കൾക്ക് മാത്രമേ സാധിക്കു. അതുകൊണ്ടാണ് ഹൃദയ സംസ്കരണത്തിന് ഒരു ഗുരു അത്യന്താപേക്ഷിതമായി വന്നത്. തനിക്കറിയാത്ത ഒരു ലോകത്ത് സഞ്ചരിക്കുന്നവൻ ആ ലോകത്ത് പരിചയം ഉള്ള ഒരു വഴികാട്ടിയെ അനുസരിച്ചില്ലെങ്കിൽ ഇപ്പോഴും തകർന് വീണേക്കാം.

ഈമാൻ ഹൃദയവുമായി ബെന്ധപ്പെട്ടതാണ്. ഹൃദയം സത്യത്തെ യഥാർര്ത്യമക്കുംപോൾ മാത്രമാണ് ഈമാനുണ്ടാകുന്നത്. ഹൃദയത്തെ സ്പർശിക്കാനും നിയാന്ദ്രിക്കാനും അറിയാവുന്നവന് മാത്രമേ ഈമാൻ നമുക്കു നല്കാൻ സാധിക്കു.

വിശുധകലിമ ഹൃദയസംസ്കരണത്തിന്റെ ആദ്യത്തേയും അവസാനത്തേയും ഉപാധിയാണ്. കലിമ എന്ന വടവൃക്ഷത്തെ ഹൃദയത്തിൽ നട്ടുവളർത്തി അതിനെ വളർത്തി വലുതാക്കി ഫലങ്ങൾ നല്കുന്ന തരത്തിൽ ആക്കിയെടുക്കലാണ് മഷാഇഖുമാരുടെ ദൗത്യം. ഈ മേഖലയിലേക്ക് കടന്നു വരാത്തവരും വെറും അക്ഷര ലിപികളിലുടെയുള്ള പാരായണം കേട്ട് അർത്ഥം വെച്ചവരും ഹൃദയത്തിന്റെ ദൌത്യവാഹകരെ വിമർശിക്കുന്നത് ആദിമകാലം മുതൽ ഇന്നുവരെ ഒരു പതിവ് പ്രകൃതമായിരിക്കുന്നു. ഇസ്ലാം എന്നാൽ ഹൃദയം സംസ്കരിക്കുന്നവന് മുന്നിൽ കീഴടങ്ങികൊടുത്തു കലിമഎന്ന വടവൃക്ഷത്തെ ഹൃദയത്തിൽ ഏറ്റെടുക്കലാണ്. ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖദിരി മഹാനവറുകൾ ഈ ദൗത്യത്തെ തുല്യതയില്ലാത്ത രീതിയിൽ മാനവ സമക്ഷം സമര്‍പ്പിക്കാനായി രംഗത്തിറങ്ങിയ മഹാനായ ഗുരുവാണ്. എന്നാൽ, പതിവ് പോലെ ഈ ദൗത്യം എറ്റെടുക്കുന്നവരെ വേട്ടയാടുക എന്ന ശൈലിയാണ് സമുദായവും നേതാക്കന്മാരും എന്നും കൊണ്ടുനടന്നത്.

ഒരു വലിയ പ്രസ്ഥാനമുണ്ടാക്കി, സമ്മേളനങ്ങൾ നടത്തി, കോളേജുകൾ കെട്ടിപ്പൊക്കി രാജവാഴ്ച നടത്തലല്ല നമ്മുടെ ലക്ഷ്യം. ഹൃദയമാകുന്ന കൊട്ടാരത്തെ കലിമയിൽ അടിയുറപ്പിച്ചു വിശ്വവിജയം പ്രാപിക്കലാണ്.