AJMEER SHAREEF

Hzrth. Ghaja Gareeb Nawas

ഖാജയേ ഖാജഗാന്‍ സുല്‍ത്വാനുല്‍ ഹിന്ദ് അത്വാഉര്‍റസൂല്‍ ഗരീബ് നവാസ് സയ്യിദ് മുഈനുദ്ദീന്‍ ഹസനുസ്സഞ്ചരി അജ്മീരി ഖദ്ദസള്ളാഹുസിര്‍റഹുല്‍ അസീസ് ചരിത്രത്തിലെ അത്യപൂര്‍വ മനുഷ്യസ്‌നേഹികളിലൊരാളാണ്. ലക്ഷോപലക്ഷം ആളുകളെ ആത്മാവിന്റെ അന്നമൂട്ടി ശാശ്വത നാശത്തില്‍ നിന്നു കരകയറ്റുകയും ലക്ഷോപലക്ഷം പേരെ ശരീരത്തിന്റ അന്നമൂട്ടി പട്ടിണിയില്‍ നിന്നും ആശ്വാസം നേരുകയും ചെയ്തു. അധികാരച്ചെങ്കോലിന്റെ ഉന്മാദങ്ങളില്ലാതെ ഉപഭൂഖണ്ഡത്തെ മുഴുവന്‍ നൂറ്റാണ്ടുകളായി ഭരിക്കുന്നു.അനീസുല്‍ അര്‍വാഹ് എന്ന പേരില്‍ ഖാജാ (റ) തന്റെ പ്രിയഗുരു ഉസ്മാനുല്‍ ഹാറൂനി (റ) വിന്റെ വചനങ്ങള്‍ രേഖപ്പെടുത്തിയും മറ്റും തയ്യാറാക്കിയ ഗ്രന്ഥത്തിന്റെ ഒന്നാം അധ്യായം തുടങ്ങുന്നതിങ്ങനേയാണ്. അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) വിന്റെ റിപ്പോര്‍ട്ട്

: ഈമാന്‍ നഗ്നമാണ്. അതിന്റെ വസ്ത്രം തഖ്‌വയാണ്. അതിന്റെ രഹസ്യം ഫഖ്‌റ് ആണ്. അതിന്റെ മരുന്ന് ജ്ഞാനമാണ്. ആ വിഷയത്തിന്റെ ശഹാദത് ലാഇലാഹഇല്ലല്ലാ മുഹമ്മദുര്‍റസൂലുല്ലാ എന്ന ഈമാന്‍ ആണ്. മുസ്‌ലിംകളേ... അത് ആരു പറഞ്ഞില്ലയോ അവന്‍ തന്നെത്തന്നെ അക്രമിച്ചിരിക്കുന്നു.

കലിമയുടെ മറ്റു വിശദീകരണങ്ങളിലേക്ക് കടന്ന ശേഷം ഖാജാ ജുനൈദുല്‍ ബഗ്ദാദി റ വിനെ ഉദ്ധരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ക്കുന്നു: ഖാജാ യൂസുഫ് ചിശ്തി ഇക്കാര്യം പറയാറുണ്ടായിരുന്നു. ശരീരങ്ങളിലേക്ക് മനുഷ്യകുലം വരും മുമ്പ് ആത്മാക്കളുടെ ലോകത്ത് വെച്ച്കലിമയുടെ മറ്റു വിശദീകരണങ്ങളിലേക്ക് കടന്ന ശേഷം ഖാജാ ജുനൈദുല്‍ ബഗ്ദാദി റ വിനെ ഉദ്ധരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ക്കുന്നു: ഖാജാ യൂസുഫ് ചിശ്തി ഇക്കാര്യം പറയാറുണ്ടായിരുന്നു. ശരീരങ്ങളിലേക്ക് മനുഷ്യകുലം വരും മുമ്പ് ആത്മാക്കളുടെ ലോകത്ത് വെച്ച് അലസ്തുബിറബ്ബികും എന്ന കരാറുണ്ടായ സമയത്ത് മുസ്‌ലിംകളുടെയും കാഫിറുകളുടെയും ആത്മാക്കള്‍ ഒരിടത്തായിരുന്നു. ഈ കരാറിന്റെ ശബ്ദം വന്നതോടെ അവിടെ നാല് വിഭാഗങ്ങളുണ്ടായി. ആദ്യ വിഭാഗം ഈ ശബ്ദം കേട്ട പാടെ സുജൂദിലായി. അവര്‍ ഹൃദയം കൊണ്ടും നാക്കു കൊണ്ടും ആ കരാറിനു വഴങ്ങി അതെ എന്നു മറുപടി നല്‍കി. രണ്ടാം വിഭാഗം

ആളുകളുടെയും ആത്മാക്കള്‍ സുജൂദ് ചെയ്തു. നാക്കാല്‍ അതെ എന്നു മറുപടി നല്‍കി. ഹൃദയത്താല്‍ പറഞ്ഞില്ലകലിമയുടെ മറ്റു വിശദീകരണങ്ങളിലേക്ക് കടന്ന ശേഷം ഖാജാ ജുനൈദുല്‍ ബഗ്ദാദി റ വിനെ ഉദ്ധരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ക്കുന്നു: ഖാജാ യൂസുഫ് ചിശ്തി ഇക്കാര്യം പറയാറുണ്ടായിരുന്നു. ശരീരങ്ങളിലേക്ക് മനുഷ്യകുലം വരും മുമ്പ് ആത്മാക്കളുടെ ലോകത്ത് വെച്ച് അലസ്തുബിറബ്ബികും എന്ന കരാറുണ്ടായ സമയത്ത് മുസ്‌ലിംകളുടെയും കാഫിറുകളുടെയും ആത്മാക്കള്‍ ഒരിടത്തായിരുന്നു. ഈ കരാറിന്റെ ശബ്ദം വന്നതോടെ അവിടെ നാല് വിഭാഗങ്ങളുണ്ടായി. ആദ്യ വിഭാഗം ഈ ശബ്ദം കേട്ട പാടെ സുജൂദിലായി. അവര്‍ ഹൃദയം കൊണ്ടും നാക്കു കൊണ്ടും ആ കരാറിനു വഴങ്ങി അതെ എന്നു മറുപടി നല്‍കി. രണ്ടാം വിഭാഗം ആളുകളുടെയും ആത്മാക്കള്‍ സുജൂദ് ചെയ്തു. നാക്കാല്‍ അതെ എന്നു മറുപടി നല്‍കി. ഹൃദയത്താല്‍ പറഞ്ഞില്ല

മൂന്നാം വിഭാഗം ഹൃദയത്തില്‍ പറഞ്ഞു, നാക്കാല്‍ മൊഴിഞ്ഞില്ല. നാലാം വിഭാഗം രണ്ടു നിലക്കും പറഞ്ഞില്ല.

ഈ വിഷയം ഉദ്ധരിച്ച് ഖാജാ ഹാറൂനി (റ) പറയുമായിരുന്നു: സുജൂദ് ചെയ്യുകയും ഹൃദയത്താലും നാവിനാലും അത് കരാര്‍ ചെയ്യുകയും ചെയ്തവര്‍ ഔലിയാ, നബി, മുഅ്മിനുകള്‍ എന്ന വിഭാഗങ്ങളായി. നാക്കാല്‍ പറയുകയും ഹൃദയത്തില്‍ അത് കൊണ്ടുവരാതിരിക്കുകയും ചെയ്തവര്‍ മുസ്‌ലിംകളായി ഇവിടെ ജീവിക്കുകയും മരിക്കുന്ന സമയത്ത് മുസ്‌ലിംകളാല്ലാത്ത അവസ്ഥയില്‍ പോകേണ്ടി വരികയും ചെയ്യുന്നവരാണ്. മുന്നാം വിഭാഗം ഇവിടെ ആദ്യം കാഫിറായിരിക്കുകയും പിന്നെ മുസ്‌ലിംകളാവുകയും ചെയ്തു. നാലാം വിഭാഗം കാഫിറായി തുടരുക തന്നെ ചെയ്തു.ഖാജാ സ്വാഹിബിന്റെ ഈ അനുസ്മരണ വേളയില്‍ ഓര്‍ക്കേണ്ട വരികളാണിത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ കോടാനുകോടി മുസ്‌ലിംകള്‍ തങ്ങളുടെ വിശ്വാസത്തിന് ഖാജാ അവര്‍കളുമായി കടപ്പെട്ടവരാണ്. ലാഇലാഹഇല്ലല്ലാ മുഹമ്മദുര്‍റസൂലുല്ലാ എന്നതിന്റെ ശഹാദതിലാണ് ഈമാന്‍. അത് ഹൃദയത്തില്‍ പറയാതിരിക്കുകയും നാക്കാല്‍ മാത്രം പറയുകയും ചെയ്യുന്ന അവസ്ഥയിലുള്ളവര്‍ ജീവിതകാലത്ത് മുസ്‌ലിംകളാവുകയും എന്നാല്‍ മരണം അതല്ലാത്ത സ്ഥിതിയിലാവുകയും ചെയ്യുന്നു. ഹൃദയത്തില്‍ എങ്ങനെയാണ് ആ കലിമയുടെ കരാറുണ്ടാവുക. അതായിരുന്നു ഖാജാ റളിയള്ളാഹു അന്‍ഹുവിനെ പോലുള്ളവര്‍ ലോകത്തിന് സമ്മാനിച്ചത്. അങ്ങനെയാണ് ഉന്നതരായ വലിയ്യുകളുടെ ഒരു വന്‍സംഘത്തെ മഹാനവര്‍കള്‍ വാര്‍ത്തെടുത്തത്. അവരിലൂടെ തൊണ്ണൂറ് ലക്ഷം പേരെ ഇസ്‌ലാമികവൃത്തത്തിലെത്തിച്ചു എന്നു ചരിത്രം പറയുന്നു.

ഇന്ത്യാഉപഭൂഖണ്ഡത്തിലെ ഓരോ മനുഷ്യനും ഖാജായുടെ അജ്മീറിലെ ദര്‍ബാറുമായി ബന്ധപ്പെട്ടിരിക്കുന്നു. നേരത്തെ പറഞ്ഞ ദൈവിക കരാറിന്റെ പാശം ചേരാന്‍ അതതു കാലത്തെ ഖാജായുടെ പിന്‍ഗാമികളിലൂടെ കടന്നുചെല്ലേണ്ട കാര്യം നാം ഓര്‍ക്കുക. ഹൃദയം കൊണ്ടും നാവു കൊണ്ടും കരാറിനെ ചേര്‍ക്കുക. ഖുര്‍ആന്‍ അല്‍അഅ്‌റാഫ് സൂറതില്‍ ഈ കരാറിനെ കുറിച്ചു വ്യക്തമായി പറയുന്നുണ്ട്.

ഖാജാ ഗരീബ് നവാസിന്റെ ഈ സ്മരണ നമ്മെ ഒരു വലി മുര്‍ശിദില്‍ നിന്ന് രണ്ടു നിലക്കും കരാര്‍ പൂര്‍ത്തിയാക്കുന്ന അവസ്ഥയിലേക്കു ചേരാനുള്ള അന്വേഷണങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും വഴിതുറക്കുന്ന ഒരു സന്ദര്‍ഭമാവട്ടെ.

  • Facebook
  • Twitter
  • YouTube
  • Instagram

Atheeri,Ihlas Nagar,Kottakkal,KERALA,INDIA-676503 PHONE: +9E-MAIL : info@suthaniyaonlie.com

Sulthaniya Foundation Copyright © 2019 All Rights Reserved